
കൊല്ലം: യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. മരങ്ങാട്ട്മുക്ക് സ്വദേശി ഷാൽ, കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി പ്രസാദ്, ചവറ സ്വദേശി ഷാനവാസ്, അയണിവേലിക്കുളങ്ങര സ്വദേശി ആഷിഖ് തുടങ്ങിയവരാണ് അറസ്റ്റിലായത്.
Read Also: ലൈംഗിക ജീവിതത്തിലെ ആ പ്രതിസന്ധി തരണം ചെയ്യാൻ ചോക്ലേറ്റ് കഴിക്കൂ…
കരുനാഗപ്പള്ളി, കോഴിക്കോട്, എസ് വി മാർക്കറ്റിന് സമീപം താമസിക്കുന്ന രാംരാജിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ അക്രമി സംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പുറകെ വന്ന് നിരന്തരം ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം.
Read Also: അനീതി ചൂണ്ടിക്കാട്ടിയാൽ നിങ്ങൾ സംഘിയാകും അല്ലെങ്കിൽ സാമൂഹ്യ ബഹിഷ്കരണം ഉണ്ടാകും: സന്ദീപ് വാചസ്പതി
Post Your Comments