Latest NewsNewsBusiness

നഷ്ടം രുചിച്ച് സൂചികകൾ, വ്യാപാരം നിറം മങ്ങി

ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെയുള്ള ഓഹരി വിഭാഗങ്ങൾ എല്ലാം കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്

ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിലെ ജിഡിപി നിരക്കുകളിലേക്ക് നിക്ഷേപകർ ശ്രദ്ധ തിരിച്ചതോടെയാണ് വ്യാപാരം നഷ്ടം നേരിട്ടത്. ബിഎസ്ഇ സെൻസെക്സ് 255.84 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 64,831.41-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 93.65 പോയിന്റ് ഇടിഞ്ഞ് 19,253.80-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.

ഐടി, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെയുള്ള ഓഹരി വിഭാഗങ്ങൾ എല്ലാം കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്. പവർ ഫിനാൻസ് കോർപ്പറേഷൻ, അദാനി ഗ്രീൻ എനർജി, ഹിന്ദുസ്ഥാൻ പെട്രോളിയം, അംബുജാ സിമന്റ്സ്, അദാനി എനർജി സൊലൂഷൻസ് എന്നിവയാണ് കൂടുതലായും നഷ്ടത്തിലേക്ക് വഴുതിവീണത്. അതേസമയം, മാരുതി സുസുക്കി, ടൈറ്റൻ, ടാറ്റ സ്റ്റീൽ, അൾട്ര ടെക് സിമന്റ്, ഗ്ലാൻഡ് ഫാർമ, ജിയോഫിൻ എന്നിവയുടെ ഓഹരികൾ നേട്ടം കുറിച്ചു.

Also Read: നെല്ല് സംഭരണം: കേരളത്തിന്റെ വാദം പൊളിച്ചടുക്കി കേന്ദ്രം, ക്ലെയിം ചെയ്താൽ 20 ദിവസത്തിനകം പണം നൽകാം

shortlink

Related Articles

Post Your Comments

Related Articles


Back to top button