KozhikodeNattuvarthaLatest NewsKeralaNews

കു​ടും​ബ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സ​മാ​ധാ​ന​ത്തി​ന് ശ്ര​മി​ച്ചു: യുവാവിന് അയൽവാസിയുടെ കുത്തേറ്റു

ബാ​ലു​ശ്ശേ​രി ത​ഞ്ചാ​ല​ക്കു​ന്നി​ൽ കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന സു​നി​ൽ​കു​മാ​റി​നാ​ണ് (48) വ​യ​റി​ന് കു​ത്തേ​റ്റ​ത്

ബാ​ലു​ശ്ശേ​രി: കു​ടും​ബ​പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് സ​മാ​ധാ​ന​ത്തി​ന് ശ്ര​മി​ച്ച യുവാവിന് അയൽവാസിയുടെ കു​ത്തേ​റ്റ് പ​രി​ക്ക്. ബാ​ലു​ശ്ശേ​രി ത​ഞ്ചാ​ല​ക്കു​ന്നി​ൽ കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന സു​നി​ൽ​കു​മാ​റി​നാ​ണ് (48) വ​യ​റി​ന് കു​ത്തേ​റ്റ​ത്.

Read Also : സങ്കൽപ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം, പുതിയ പ്രഖ്യാപനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്

ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ര​ൻ ജ​യേ​ഷ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി ക​ല​ഹി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യെ​യും എ​ടു​ത്ത് തൊ​ട്ട​ടു​ത്ത സു​നി​ൽ കു​മാ​റി​ന്റെ വീ​ടി​നു മു​റ്റ​ത്തു​ കൂ​ടെ പോ​കു​ക​യാ​യി​രു​ന്നു. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ജ​യേ​ഷു​മാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ കൈ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ത്തി​യെ​ടു​ത്ത് സു​നി​ൽ കു​മാ​റി​ന്റെ വ​യ​റ്റി​ൽ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

സു​നി​ൽ​കു​മാ​റി​ന്റെ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​ർ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

ബാ​ലു​ശ്ശേ​രി ​പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജ​യേ​ഷ് ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​താ​യാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button