KozhikodeNattuvarthaLatest NewsKeralaNews

സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ

ജ​സീം താ​ങ്ങു​ദാ​ർ(24), സു​ഹൈ​ൽ(29) വ​ണ്ടൂ​ർ, മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് വ​ണ്ടൂ​ർ(29), ഫി​റോ​സ് വ​ണ്ടൂ​ർ(31), അ​ബ്ദു​ൽ ജ​ലീ​ൽ വ​ണ്ടൂ​ർ(30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​ന്ദ​മം​ഗ​ലം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം പൊലീസ് പി​ടി​യി​ൽ. ജ​സീം താ​ങ്ങു​ദാ​ർ(24), സു​ഹൈ​ൽ(29) വ​ണ്ടൂ​ർ, മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് വ​ണ്ടൂ​ർ(29), ഫി​റോ​സ് വ​ണ്ടൂ​ർ(31), അ​ബ്ദു​ൽ ജ​ലീ​ൽ വ​ണ്ടൂ​ർ(30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്ദ​മം​ഗ​ലം എ​സ്.​എ​ച്ച്.​ഒ യു​സ​ഫ് ന​ടു​ത്ത​റ​മ്മ​ൽ, എ​സ്.​ഐ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​രു​ടെ സം​ഘം ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : കര്‍ഷകര്‍ക്കുള്ള സംസ്ഥാന വിഹിതം മുടങ്ങിയിട്ടില്ല, കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം: പി രാജീവ്

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​റ​മ്പി​ൽ ബ​സാ​ർ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷാ​ദ് അ​ലി എ​ന്ന യു​വാ​വി​നെ ഒ​രു സം​ഘം കു​ന്ദ​മം​ഗ​ലം കാ​ര​ന്തൂ​രി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പാം​പേ​ഴ്സ് ഡീ​ലേ​ഴ്സ് ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​ന്നു രാ​ത്രി ത​ന്നെ സം​ഘ​ത്തെ കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് മ​ല​പ്പു​റം കാ​ളി​കാ​വ് വെ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ണം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button