മലയാളത്തിന്റെ പ്രിയതാരമാണ് നവ്യ. സോഷ്യൽ മീഡിയയിൽ നടി നവ്യ നായരുടെ പഴയ ഒരു അഭിമുഖം ചർച്ചയാകുന്നു. സംവിധാനം ചെയ്യാനും എഴുതാനും തനിക്കുള്ള താല്‍പര്യത്തെ കുറിച്ചു ഒരു നടനോട് സംസാരിച്ചപ്പോഴുണ്ടായ അനുഭവമാണ് നവ്യ പങ്കുവച്ചത്.
‘ഒരു സ്ക്രിപ്റ്റ് ഞാൻ എഴുതിയിരുന്നു. രണ്ട് വര്‍ഷം കൊണ്ടാണ് എഴുതി തീര്‍ത്തത്. കാരണം രാത്രിയില്‍ മാത്രമാണ് എഴുതാൻ സമയം കിട്ടിയിരുന്നത്. മാത്രമല്ല പണ്ട് മുതല്‍ സംവിധാനം എന്നത് എനിക്കൊരു അതിശയമായിരുന്നു. സിനിമയില്‍ ഞാൻ ഏറ്റവും കൂടുതല്‍ ഫ്രണ്ട്ലി ആവുന്നതും സംസാരിക്കുന്നതും സംവിധായകരോടാണ്. സംവിധായകന്റെ റോളാണ് എന്നെ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചിട്ടുള്ളത്. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് വലിയ സംവിധായകരില്‍ പലരും എന്നില്‍ ഒരു സംവിധായികയുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കിന്റെ പുറത്താണ് ഞാൻ സ്ക്രിപ്റ്റ് എഴുതിയത്. അത് പക്ഷെ സിനിമയാക്കാൻ പറ്റില്ല. സ്ക്രിപ്റ്റ് സിനിമയാക്കാൻ വേണ്ടി ഞാൻ കോഴിക്കോട് പോയി ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിനടുത്ത് കഥ പറഞ്ഞിരുന്നു. അദ്ദേഹം എട്ട് മണിയാണ് സമയം പറഞ്ഞത് പക്ഷെ അദ്ദേഹത്തിന്റെ ഷൂട്ടൊക്കെ തീര്‍ന്നപ്പോള്‍ പത്ത് മണിയായി.
‘പിന്നെ കഥ പറഞ്ഞ് തുടങ്ങി കഴിഞ്ഞപ്പോള്‍ എവിടെ വെച്ചോ ഒരു പക്ഷെ എന്റെ കഥ ഇഷ്ടമാവാത്തത് കൊണ്ടാണോ എന്തോ എനിക്കും ആ ആക്ടറും തമ്മിലുള്ള ലിങ്ക് നഷ്ടമായി. എവിടെയോ എന്തോ പാളി. അദ്ദേഹം നോ പറഞ്ഞു. ഞാൻ തകര്‍ന്നുപോയി. കാരണം ലൈഫില്‍ അങ്ങനൊരു നോ എനിക്ക് കിട്ടിയിട്ടില്ല. അതോടെ എന്റെ ആ എപ്പിസോഡ് അവിടെ ക്ലോസായി’, നവ്യ നായര്‍ പറയുന്നു.
Post Your Comments