തൃശ്ശൂർ: ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടി നവ്യ നായരെ ചോദ്യം ചെയ്തായി സ്ഥിരീകരണം. മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുംബൈയിലേക്ക് വിളിച്ചുവരുത്തിയാണ് നവ്യയെ ചോദ്യം ചെയ്തത്. അതേസമയം വിഷയത്തിൽ നടിയുടെയും കുടുംബത്തിന്റെയും പ്രതികരണം എത്തി.
ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആണ് താരത്തെ ഇഡി ചോദ്യം ചെയ്തത്. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്നതാണ് പരിചയമെന്നും ഗുരുവായൂർ സന്ദർശനത്തിനു വേണ്ടി സാവന്തിന് പലവട്ടം സൗകര്യം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
നവ്യയുടെ മകന്റെ പിറന്നാളിന് സമ്മാനം നൽകിയതല്ലാതെ നവ്യക്ക് പ്രതി ഉപഹാരങ്ങൾ ഒന്നും കൊടുത്തിട്ടില്ല. ഇഡിയോടും ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി. സച്ചിന് സാവന്ത് നവ്യ നായര്‍ക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായാണ് ഇഡി കുറ്റപത്രത്തിൽ പറയുന്നത്. ഇരുവരുടേയും ഫോൺ വിവരങ്ങളടക്കം ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.ഉദ്യോഗസ്ഥനുമായി നവ്യ നായർക്ക് അടുത്ത സൗഹൃദമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇ ഡിയുടെ ചോദ്യം ചെയ്യൽ.താനുമായി നവ്യ ഡേറ്റിങ്ങിലായിരുന്നുവെന്നും നവ്യയെ കാണാൻ പത്തോളം തവണ കൊച്ചിയിലേക്ക് പോയി എന്നും സച്ചിന് സാവന്തിന്റെ മൊഴിയുണ്ട്.
എന്നാല്‍, തങ്ങൾ പരിചയക്കാർ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കിയതായാണ് വിവരം. കുടുംബസുഹൃത്ത് മാത്രമാണ് സച്ചിൻസാവന്ത് എന്നാണ് നവ്യയുടെ വിശദീകരണം. സച്ചിൻ സാവന്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്, അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. ഈ കേസിൽ ഇഡി കോടതിയില്‍ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.
Post Your Comments