Latest NewsNewsTechnology

ബഹിരാകാശത്ത് പുതിയ ആശയവിനിമയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി നാസ, ലക്ഷ്യം ഇത്

ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിക്കുന്നുണ്ട്

ബഹിരാകാശത്ത് പുതിയ പരീക്ഷണത്തിനൊരുങ്ങി നാസ. റിപ്പോർട്ടുകൾ പ്രകാരം, എൻഡ്-ടു-എൻഡ് ലേസർ ആശയവിനിമയം പരീക്ഷിക്കാനാണ് നാസയുടെ തീരുമാനം. ബഹിരാകാശ ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബഹിരാകാശ നിലയത്തിലേക്ക് ഇന്റഗ്രേറ്റഡ് എൽസിആർഡി ലോ എർത്ത് ഓർബിറ്റ് യൂസർ മോഡം, ആംപ്ലിഫയർ ടെർമിനൽ എന്നിങ്ങനെയുള്ള സാങ്കേതികവിദ്യകളാണ് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ബഹിരാകാശ നിലയത്തിൽ നിലവിൽ ഉപയോഗിച്ചുവരുന്ന പരമ്പരാഗത സംവിധാനങ്ങളെക്കാൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ള ആശയവിനിമയ സംവിധാനം കൂടിയാണ് എൻഡ്-ടു-എൻഡ് ലേസർ. ഈ വർഷം തന്നെ ഇവ പരീക്ഷിക്കാനാണ് നാസയുടെ തീരുമാനം. 2021 ഡിസംബറിലാണ് ആംപ്ലിഫയർ ടെർമിനൽ എന്ന ആശയത്തിലേക്ക് നാസ എത്തിയത്. ഇത് ലേസർ കമ്മ്യൂണിസേഷൻ റിലേ ഡെമോൺസ്ട്രേഷനുമായുളള സംയുക്ത സഹകരണത്തിലൂടെ നാസയ്ക്ക് ആദ്യ ടു-വേ, എൻഡ്-ടു-എൻഡ് റിലേ സിസ്റ്റം വാഗ്ദാനം ചെയ്യുന്നതാണ്.

Also Read: സി​നി​മാ കാ​ണാ​നെ​ത്തി​യ ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ചു: മൂന്നു യുവാക്കൾ അറസ്റ്റിൽ

ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളിൽ ഇൻഫ്രാറെഡ് ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. അതിനാൽ, ലേസർ കമ്മ്യൂണിക്കേഷൻ സിസ്റ്റം ഉയർന്ന ഡാറ്റ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഒറ്റ പ്രക്ഷേപണത്തിൽ തന്നെ കൂടുതൽ ചിത്രങ്ങളും, വീഡിയോകളും ഭൂമിയിലേക്ക് അയക്കാൻ സാധിക്കുന്നതാണ്. താഴ്ന്ന ഭ്രമണപഥത്തിലെ ദൗത്യങ്ങൾക്ക് ഇവ ഏറെ ഉപകാരപ്രദമായേക്കുമെന്നാണ് വിലയിരുത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button