കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായി. നിലവിൽ, നവീകരിച്ച റൺവേ മുഴുവൻ സമയ സർവീസുകൾക്കായി തുറന്നുനൽകിയിട്ടുണ്ട്. ഇതോടെ, പ്രവർത്തനസമയം 24 മണിക്കൂറായി പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെ റൺവേ അടച്ചിട്ടിരുന്നു. ഈ സമയമാണ് അറ്റകുറ്റപ്പണി പൂർത്തിയായതോടെ പുനക്രമീകരിച്ചിരിക്കുന്നത്.
ജനുവരി 15 മുതലാണ് നവീകരണ പ്രവർത്തനങ്ങൾക്കായി കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ ഭാഗികമായി അടച്ചിട്ടത്. ഇതുമൂലം വിമാന സർവീസുകൾ രാത്രികാലത്തേക്ക് മാത്രമായി ചുരുക്കിയിരുന്നു. ആറ് മാസമെടുത്താണ് റൺവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രധാനമായും റൺവേ ടാറിംഗ് മാറ്റി സ്ഥാപിക്കൽ, പ്രതലം ബലപ്പെടുത്തൽ, ലൈറ്റിംഗ് സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നിവയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കിയത്. അതേസമയം, ഹജ്ജ് സർവീസിനായി ഇതിനു മുൻപ് റൺവേ തുറന്നുകൊടുത്തിരുന്നു.
Post Your Comments