Latest NewsNewsIndia

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രം സുപ്രീംകോടതിയിൽ

ഡൽഹി: ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.

വോട്ടർപട്ടിക പരിഷ്കരിക്കൽ ഏകദേശം കഴിഞ്ഞതായും പഞ്ചായത്ത‌്, മുൻസിപ്പിൽ തിരഞ്ഞെടുപ്പുകൾക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും സർക്കാർ കോടതിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും എന്നാൽ സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു ക‍ൃത്യമായി പറയാനാകില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button