AlappuzhaNattuvarthaLatest NewsKeralaNews

ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു: മരുമകൻ പിടിയിൽ

ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ(49)യാണ് അടിച്ച് പരുക്കേൽപ്പിച്ചത്

ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ(49)യാണ് അടിച്ച് പരുക്കേൽപ്പിച്ചത്. സംഭവത്തിൽ മകളുടെ ഭർത്താവ് പെണ്ണുക്കര പറയകോട് കലേഷി(21)നെയാണ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : മുട്ട മസാല ദോശ കഴിച്ചിട്ടുണ്ടോ? രുചിയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു പ്രഭാത ഭക്ഷണം

ആലാ നെടുവരംകോട് ഷാപ്പിന് സമീപം തിരുവോണ നാളിൽ വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു വർഷം മുൻപ് സന്തോഷിൻ്റെ മകൾ അഞ്ജുവിനെ പ്രണയിച്ചാണ് കലേഷ് വിവാഹം കഴിച്ചത്. പ്രസവത്തിനായി വീട്ടിൽ വന്ന അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യലഹരിയിൽ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സി. വിപിൻ അറിയിച്ചു.

ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ സന്തോഷ് തിരുവൻ വണ്ടൂർ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button