ലക്നൗ: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി പൊതുസമൂഹത്തെ വഞ്ചിക്കുകയാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. 2014ല്‍ അധികാരത്തില്‍ വന്നവര്‍ 2024ല്‍ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ മൂന്നാംയോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അഖിലേഷ്.
‘തുടര്‍ച്ചയായി മുന്നണിയുടെ യോഗങ്ങള്‍ നടക്കുന്നതില്‍ സന്തോഷമുണ്ട്. സഖ്യം സര്‍ക്കാര്‍ ഉണ്ടാക്കുമെന്നതിലും ബിജെപി അധികാരത്തില്‍നിന്ന് പുറത്തുപോകുമെന്നതിലും ജനങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. സാധാരണക്കാരെ ബിജെപി സര്‍ക്കാര്‍ വഞ്ചിച്ചു അദ്ദേഹം ജനങ്ങളെ വഞ്ചിച്ച ആളുകള്‍ 2024ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കും,’ അഖിലേഷ് യാദവ്.
Post Your Comments