KasargodLatest NewsKeralaNattuvarthaNews

ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമം

പ്രതി കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു

കാസർ​ഗോഡ്: കുമ്പളയിൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി. കുമ്പള ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയാണ് കാർ ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ, പ്രതി കുമ്പള ഒളയം സ്വദേശി നൗഷാദിനെതിരെ പൊലീസ് കേസെടുത്തു.

Read Also : രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്, അറിയാം ഏറ്റവും പുതിയ കണക്കുകൾ

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഷിക, മുസ്‌ലിഹ എന്നീ വിദ്യാർത്ഥികളെയാണ് നൗഷാദ് കാര്‍ കൊണ്ട് ഇടിച്ചത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് നൗഷാദെന്നു നാട്ടുകാർ ആരോപിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പ്രതി നൗഷാദ് ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button