ആന്ധ്ര: സ്‌കൂള്‍ സമയത്ത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിയന്ത്രണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം.
ക്ലാസ് സമയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കുണ്ട്. അദ്ധ്യാപകര്‍ ക്ലാസില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ക്ലാസെടുക്കാനായി പോകുന്ന സമയത്ത് മൊബൈല്‍ പ്രധാനാദ്ധ്യാപകന്റെ/പ്രധാനാദ്ധ്യാപികയുടെ ഓഫീസില്‍ ഏല്‍പ്പിക്കണം. ഇക്കാര്യങ്ങളടങ്ങിയ സര്‍ക്കുലര്‍ ഉടൻ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
read also: ഗർഭകാലത്ത് ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള എളുപ്പവഴികൾ ഇവയാണ്
അദ്ധ്യാപകര്‍ക്ക് ഒഴിവ് സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഫോണില്‍ സമയം ചെലവഴിക്കുകയോ ചെയ്യരുതെന്നും അധികൃതർ പറയുന്നു.
Post Your Comments