കൊടുങ്ങല്ലുർ: ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എടവിലങ്ങ് കറപ്പം വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് ഇസ്മായിൽ (25) ആണ് മരിച്ചത്.
Read Also : വിമാന ടിക്കറ്റ് നിരക്ക് കുറയുന്ന സമയം ഏതെന്ന് ഇനി വേഗത്തിൽ അറിയാം, പുതിയ ഫീച്ചറുമായി ഗൂഗിൾ എത്തുന്നു
ദേശീയപാത 66 മതിലകം മതിൽ മൂല തെക്ക് ഭാഗത്ത് ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം. ഹെൽമറ്റ് തെറിച്ച് പോയ നിലയിലാണ്. സ്ഥലത്ത് സ്ഥാപിച്ച മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറക്ക് സമീപമാണ് അപകടം. രാവിലെ ചെറിയ മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ പുന്നക്കബസാർ ആക്ട്സ് ആംബുലൻസിൽ കൊടുങ്ങല്ലുർ എ.ആർ.മെഡിക്കൽ സെൻററിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസിനടിയിലാണ് യുവാവ് പെട്ടത്. ബൈക്കിന് കാര്യമായ കേടുപാടില്ല. മതിലകം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments