ഇന്ന് വിവിധ ആവശ്യങ്ങൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ബാങ്കിൽ പോകാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. യുപിഐ സേവനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താൻ എസ്ബിഐയും ശ്രമങ്ങൾ നടത്തിയിരുന്നു. എസ്ബിഐയുടെ ഔദ്യോഗിക ആപ്പായ യോനോ എസ്ബിഐയിലാണ് യുപിഐ സംവിധാനം ഉൾക്കൊള്ളിച്ചിരിക്കുന്നത്. യോനോ ആപ്പിലെ യുപിഐ ഫീച്ചറിനെ കുറിച്ച് അറിയാം.
എസ്ബിഐ യോനോ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ഐഫോണിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ, ‘ന്യൂ ടു എസ്ബിഐ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. പിന്നീട് ‘രജിസ്റ്റർ നൗ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് യുപിഐ പേയ്മെന്റുകൾ നടത്താൻ രജിസ്റ്റർ ചെയ്യുക. തുടർന്ന് ഒടിപി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. ശേഷം, യുപിഐ തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കുക. രജിസ്ട്രേഷൻ കഴിഞ്ഞാൽ, പിൻ നമ്പർ എന്റർ ചെയ്ത് പേയ്മെന്റ് നടത്താവുന്നതാണ്.
Also Read: വയനാട് ചാരായ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് റെയ്ഡ്:40 ലിറ്റര്‍ ചാരായവും 1000 ലിറ്റര്‍ വാഷും പിടികൂടി
Post Your Comments