WayanadKeralaNattuvarthaLatest NewsNews

എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും അറസ്റ്റിൽ

കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്

മീനങ്ങാടി: എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മീനങ്ങാടി പൊലീസ് നടത്തിയ വാഹനപരിശോധനക്കിടെ ഇവരില്‍ നിന്നും 5.71 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. പട്രോളിങിനിടെ മീനങ്ങാടി ടൗണില്‍ വെച്ച് ഇൻസ്‌പെക്ടർ എസ്.എച്.ഒ ബിജു ആന്റണിയും സംഘവും ആണ് ഇവരെ പിടികൂടിയത്.

Read Also : ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

എ.എസ്.ഐ സബിത, സി.പി.ഒമാരായ സതീശന്‍, ഗോപകുമാര്‍, ഉനൈസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലയിൽ പരിശോധന കർശനമാണെന്ന് ജില്ലാ പൊലീസ് മേധാവി പദം സിംഗ് ഐ.പി.എസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button