Latest NewsKeralaNewsCrime

ആത്മഹത്യ ചെയ്യുമെന്ന് ഭർത്താവിന് സന്ദേശം, വാതിൽ തുറക്കാത്തതിനാൽ ഓടിളക്കി അകത്ത് കയറിയപ്പോൾ നവവധു മരിച്ചനിലയിൽ

സുനിയുടെ സന്ദേശം കണ്ട ഉടൻ തന്നെ സംശയം തോന്നിയ ബിജു വീട്ടിലെത്തി

കൊല്ലം: നവവധു വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. മാവടി സ്വദേശിനി സുനിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്രാട ദിനത്തില്‍ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

സുനിയുടെ ഭര്‍ത്താവ് ബിജുവിന്റെ ഫോണിലേക്ക് ആത്മഹത്യ ചെയ്യുമെന്ന് വാട്ട്‌സ്‌ആപ്പ് സന്ദേശം അയച്ചതിന് ശേഷമായിരുന്നു യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

read also: യുവാവിനൊപ്പം സഞ്ചരിച്ച ബുർഖ ധരിച്ച പെൺകുട്ടിയെ നടുറോഡിൽ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: ജാക്കീര്‍ അഹമ്മദ് പിടിയില്‍

സുനിയുടെ സന്ദേശം കണ്ട ഉടൻ തന്നെ സംശയം തോന്നിയ ബിജു വീട്ടിലെത്തി. യുവതിയെ വിളിച്ചെങ്കിലും കതക് തുറന്നില്ല. തുടര്‍ന്ന് ഓടിളക്കി വീടിനുള്ളില്‍ പ്രവേശിച്ചപ്പോൾ മരിച്ച നിലയില്‍ സുനിയെ കണ്ടെത്തുകയായിരുന്നു. ഒമ്പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം കഴിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button