Latest NewsNewsInternational

സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തും: പാചകവാതക വില കുറച്ചത് കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാചകവാതക വില കുറച്ച നടപടിയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നടപടി നിരവധി കുടുംബങ്ങൾക്ക് സന്തോഷം പകരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീടുകൾക്കുള്ളിൽ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്താനും തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ട്രാക്ക് മൈ ട്രിപ്പ്: യാത്രാവേളയിൽ പോലീസ് സഹായം ലഭ്യമാക്കാനുള്ള സേവനവുമായി പോലീസ്

രാജ്യത്ത് ഗാർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപയാണ് കുറച്ചത്. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. ഗാർഹിക സിലിണ്ടർ ഉപയോഗിക്കുന്ന എല്ലാവർക്കും പ്രയോജനം കിട്ടും. ഉജ്വല സ്‌കീമിലുള്ളവർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ തീരുമാനം അറിയിച്ചത്.

Read Also: ഉത്രാട ദിനത്തില്‍ ബെവ്കോ വഴി വിറ്റത് 116 കോടിയുടെ മദ്യം, ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ഇരിങ്ങാലക്കുടയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button