തൃശൂർ: പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ്(49) വടക്കാഞ്ചേരി സെഷൻസ് കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.
Read Also : മുറ്റത്തെത്തി ഉത്രാടം: അറിയാം പ്രാധാന്യവും പ്രത്യേകതയും…
ഒന്നര ലക്ഷം രൂപ പിഴ അടക്കാതിരുന്നാൽ ഒന്നര വർഷം തടവുകൂടി അനുഭവിക്കണം. 2022ലാണ് കേസിനാസ്പദമായ സംഭവം.
പഴയന്നൂർ എസ്.എച്ച്.ഒ ആയിരുന്ന സബ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സീനത്ത് ഹാജരായി.
Post Your Comments