CinemaMollywoodLatest NewsNewsEntertainmentInternationalUKMovie Gossips

ലണ്ടനിൽ വൻ കവർച്ചയ്ക്കിരയായി ജോജു ജോർജും സംഘവും: നഷ്ടമായത് പാസ്‌പോർട്ടും 15 ലക്ഷം രൂപയും

ലണ്ടൻ: ലണ്ടനിൽ മോഷണത്തിനിരയായി നടൻ ജോജു ജോർജും സംഘവും. മോഷ്ടാക്കൾ താരത്തിന്റെയും ഒപ്പമുള്ളവരുടെയും പാസ്‌പോർട്ടും പണവും കവർന്നു. പുതിയ ചിത്രമായ ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും മോഷണം പോയിട്ടുണ്ട്. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടു.

ലണ്ടനിലെ ഓക്‌സ്ഫഡിനടുത്ത് ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് ഷോപ്പിങ് നടത്തുന്നതിനിടെയാണു കവർച്ച നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഡിഫൻഡർ കാറിലാണു കവർച്ച നടന്നത്. ജോജുവും സംഘവും തൊട്ടടുത്തുള്ള പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിനു പോയതായിരുന്നു.

ദൈവാനുഗ്രഹത്താല്‍ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്, എന്റെ ശരീരത്തില്‍ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനം: ഹണി റോസ്

ആകെ 15,000 പൗണ്ടിന്റെ(ഏകദേശം 15 ലക്ഷം രൂപ) മോഷണം നടന്നതായാണ് റിപ്പോർട്ട്. ജോജുവിന്റെ 2,000 പൗണ്ട്(ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് പാസ്‌പോർട്ടിനൊപ്പം നഷ്ടമായത്. ഐൻസ്റ്റീന്റെ 9,000 പൗണ്ടും ഷിജോയുടെ 4,000 പൗണ്ടും സംഘം കവർന്നു.

ഷോപ്പിങ് കഴിഞ്ഞ് കാറിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിന് പിന്നാലെ, ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ഇവർക്ക് താൽക്കാലിക പാസ്‌പോർട്ട് നൽകി. തുടർന്ന് ജോജുവും കല്യാണിയും നാട്ടിലേക്കു മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button