Latest NewsKeralaNewsLife StyleHealth & Fitness

വെറുംവയറ്റില്‍ നെയ്യ് കഴിക്കാറുണ്ടോ? ഇതും കൂടി അറിയൂ

നെയ്യ് പാചകത്തില്‍ ഉപയോഗിച്ചാണ് കഴിക്കേണ്ടത്

ഭക്ഷണത്തിന്റെ രുചി മാത്രമല്ല പോഷകഗുണവും വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് നെയ്യ്. ശരീരത്തിലെ വാത, പിത്ത തകരാറുകള്‍ക്ക് ഒരു പ്രതിവിധിയായി ആയുര്‍വേദത്തില്‍ നെയ്യ് ഉപയോഗിക്കുന്നുണ്ട്.

വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയും ഒമേഗ-3, ഒമേഗ-6 തുടങ്ങിയവ പ്രധാനം ചെയ്യുന്ന നെയ്യ് ദഹനം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, കാഴ്ച്ചശക്തി തുടങ്ങിയ പല ഗുണങ്ങളും സമ്മാനിക്കും. നിറയെ ആന്റി ഇന്‍ഫ്ലൂമേറ്ററി ഗുണങ്ങളടങ്ങിയ നെയ്യ് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

read also: പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു

എന്നാൽ, ഗുണങ്ങളേറെയുണ്ടെങ്കിലും വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് നല്ലതല്ല. നെയ്യ് പാചകത്തില്‍ ഉപയോഗിച്ചാണ് കഴിക്കേണ്ടത്. ചൂടാക്കാതെ കഴിക്കുന്നതും നന്നല്ല. ചൂടാക്കിയോ വേവിച്ചോ നെയ്യ് ഉപയോഗിക്കുന്നതാണ് അതിന്റെ ഗുണം പൂര്‍ണ്ണമായും ലഭിക്കാന്‍ നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നു.

ഔഷധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വസ്തുവായും ഉപയോഗിക്കുന്ന നെയ്യ് എല്ലാവരുടെയും ഇഷ്ടത്തിന് ചേർന്നത് ആണെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല.കൂടാതെ, ഈ ലേഖനം രോഗ പ്രതിവിധി നിർണ്ണയിക്കുന്ന ഒന്നല്ല. രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ മികച്ച ഡോക്ടറുടെ സേവനം തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button