Latest NewsIndiaNewsInternational

പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു

കഴിഞ്ഞ മാസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയും ഫ്രാൻസും റഫാൽ-എം യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 50,000 കോടിയിലധികം രൂപ ചെലവ് വരുന്ന പദ്ധതിയുടെ വിശദാംശങ്ങൾ അന്തിമമാക്കാൻ ഇരു രാജ്യങ്ങളിലെയും സംഘങ്ങൾ ചർച്ച നടത്തിവരികയാണ്. ഫ്രാൻസിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെന്റിലെ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച ഫ്രഞ്ച് സംഘം ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരുമായി ചർച്ചകൾക്കായി ഇന്ത്യയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.

ജൂലൈ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് ശേഷം നടക്കുന്ന ആദ്യ യോഗമായിരുന്നു ഇത്. കഴിഞ്ഞ മാസം നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിൽ കരാറിന് അനുമതി ലഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളിൽ നിന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് റാഫേൽ മറൈൻ ജെറ്റുകൾ ഉപയോഗിക്കും. ഫ്രാൻസിൽ നിന്ന് റഫാൽ വിമാനങ്ങളും സ്കോർപീൻ അന്തർവാഹിനികളും വാങ്ങാൻ സൈന്യം പ്രതിരോധ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചതായി ഫ്രാൻസ് സന്ദർശിച്ച ശേഷം കേന്ദ്രം അറിയിച്ചിരുന്നു.

റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് 22 ഒറ്റ സീറ്റുള്ള റഫാൽ മറൈൻ വിമാനങ്ങളും നാല് ട്രെയിനർ വിമാനങ്ങളും ലഭിക്കും. നിലവിൽ ഉപയോഗിക്കുന്ന മിഗ്-29-ന് പകരമായി ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് വിക്രമാദിത്യ എന്നിവയിൽ ജെറ്റുകൾ വിന്യസിക്കും. അടുത്ത കാലത്തായി ദസ്സാൾട്ട് ഏവിയേഷനിൽ നിന്ന് ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങുന്ന രണ്ടാമത്തെ സംഭവമാണിത്. വിമാനങ്ങളുടെയും അന്തർവാഹിനികളുടെയും ദൗർലഭ്യം നേരിടുന്ന ഇന്ത്യൻ നാവികസേന, അതിന്റെ കുറവ് നികത്താനുള്ള ശ്രമത്തിലാണ്.

ഇന്ത്യൻ നാവികസേനയ്‌ക്കായി 26 റഫാൽ-എം യുദ്ധവിമാനങ്ങൾ നൽകാനുള്ള നിർദ്ദേശം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ചു., ഇതിൽ 22 ഒറ്റ സീറ്റുള്ള റഫാൽ മറൈൻ വിമാനങ്ങളും നാല് ഇരട്ട സീറ്റുള്ള ട്രെയിനർ പതിപ്പുകളും ഉൾപ്പെടുന്നു. സുരക്ഷാ വെല്ലുവിളികൾ കണക്കിലെടുത്താണ് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അടിയന്തരമായി എത്തിക്കുന്നത്.

ഐഎൻഎസ് വിക്രമാദിത്യ, വിക്രാന്ത് എന്നീ വിമാനവാഹിനിക്കപ്പലുകളിൽ നിലവിൽ മിഗ്-29 വിമാനങ്ങളാണുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളിലും റഫേൽ വിമാനങ്ങൾ ആവശ്യമാണെന്നാണ് നാവിക സേനയുടെ ആവശ്യം. 36 യുദ്ധവിമാനങ്ങൾക്കായുള്ള മുൻ റഫേൽ കരാറിലെന്നപോലെ റഫാൽ ഇടപാടിനായി ഇന്ത്യയും ഫ്രാൻസും സംയുക്ത സംഘം രൂപീകരിക്കുകയാണ്. മോദിയുടെ അമേരിക്കൻ സന്ദർശനത്തിലും പ്രതിരോധ മേഖലക്ക് ഡ്രോണുകൾ അടക്കം വാങ്ങുന്നതിന് ധാരണയായിരുന്നു. നേരത്തെയും അത്യാധുനിക സൗകര്യങ്ങളുള്ള റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നാണ് ഇന്ത്യ വാങ്ങിയ‌ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button