PalakkadKeralaNattuvarthaLatest NewsNews

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധൻബാദ് ആലപ്പുഴ എക്‌സ്പ്രസ്സിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി: റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

പുതിയ ബിസ്‌ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതിൽ കഞ്ചാവ് കയറ്റിവെച്ച് ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കണ്ടത്തിയത്. കേരളത്തിൽ ആദ്യമായാണ് ബിസ്‌ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button