ThiruvananthapuramKeralaNattuvarthaLatest NewsNews

സ്കൂളിൽ തീപിടുത്തം: സംഭവം തിരുവനന്തപുരത്ത്

സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു

തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് ആണ് സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ അഗ്നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു.

Read Also : ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: കേന്ദ്രത്തോട് ഹിന്ദു മഹാസഭാ നേതാവ് സ്വാമി ചക്രപാണി

തിരുവനന്തപുരം അഗ്നിശമന സേന നിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അനീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് സ്ഥലത്തെത്തി. സ്കൂളിലെ നാലാമത്തെ നിലയിലും പടിക്കെട്ടുകൾക്ക് സമീപവും ശേഖരിച്ചിരുന്ന കുട്ടികളുടെ അസൈൻമെൻ്റ് ഉൾപ്പടെയുള്ള പേപ്പർ കെട്ടുകൾ, തടി മുതലായവയ്ക്കാണ് തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ കെടുത്താൻ കഴിഞ്ഞതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല.

ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനു, സനീഷ്‌കുമാർ, വിവേക്, ബിജിൻ, അനീഷ്‌കുമാർ, സാജൻ, രതീഷ്കുമാർ, ശിവകുമാർ, ഹോം ഗാർഡ് രാജാശേഖരൻ, എന്നിവരുടെ ഉള്ള സംഘം അഗ്നിശമന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button