KeralaLatest NewsIndia

ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി: പാർട്ടിയിലെ അഴിമതികൾ എണ്ണിപ്പറഞ്ഞ് യെച്ചൂരിക്ക് കത്തുമായി ബ്രാഞ്ച് സെക്രട്ടറിമാർ

പാർട്ടിക്കുള്ളിലെ അഴിമതികളെ കുറിച്ച് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിക്ക് പരാതി നല്‍കി ആലപ്പുഴയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍. ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചത് അടക്കമുള്ള സംഭവങ്ങള്‍ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.ലോക്കല്‍ സമ്മേളനം നടന്നപ്പോള്‍ പ്രതിനിധികള്‍ക്ക് പണം നല്‍കി സ്വാധീനിച്ചുവെന്നും എംഎല്‍എ ഓഫിസില്‍ ജോലി നല്‍കുന്നതിനായി യുവതിയില്‍ നിന്നും നേതാവ് പണം വാങ്ങിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരാതി കൈമാറിയിട്ടുണ്ട്. കായംകുളം പുതിയവിള ലോക്കല്‍ കമ്മിറ്റിയിലെ 4 അംഗങ്ങളും 2 ബ്രാഞ്ച് സെക്രട്ടറിമാരും രാജിക്കത്ത് നല്‍കിയിരുന്നു. 15 പാര്‍ട്ടി അംഗങ്ങള്‍ രാജിവയ്ക്കുമെന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ ആലോചിക്കാതെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് പ്രതിഷേധത്തിനു കാരണം.

ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തുടര്‍ന്ന് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ സ്വര്‍ണപ്പണയ ക്രമക്കേടുമായി ബന്ധപ്പെട്ട് 5 ജീവനക്കാരെ പിരിച്ചുവിട്ടതിനെച്ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button