ErnakulamLatest NewsKeralaNattuvarthaNewsCrime

റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്‍റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി

കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി. കേൾവിശക്തിക്ക് തകരാർ സംഭവിച്ച കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിശക്തിക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കാനായി കൈകാണിച്ച് കാർ നിർത്തിച്ച കുട്ടിയെ ഡ്രൈവർ കരണത്തടിക്കുകയായിരുന്നു. കുട്ടിയെ മർദ്ദിച്ച ശേഷം കാർ ഡ്രൈവറായ പുതുവൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മനു കടന്നുകളഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന കാറിന് കൈ കാണിച്ച നിർത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി

പ്രതി മനുവിനെ പിന്നീട് പൊലീസ് പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഇയാൾ പൊലീസിനോട് കുറ്റം സമ്മതിച്ചു. കാറിന് കൈ കാണിച്ചത് കൊണ്ടാണ് അടിച്ചതെന്ന് ഇയാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button