
ഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എല്ലാ പാർട്ടികളോടും നടത്തിയ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘നിലവിലെ പ്രതിപക്ഷ സഖ്യം 50% വോട്ടുകൾ ഉറപ്പാക്കും, മോദിയുടെ വോട്ട് വിഹിതം കുറയും, 2024 ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആരാണ് പ്രധാനമന്ത്രിയാകുന്നത് എന്ന് നിർണ്ണയിക്കും. 2014ൽ 31 ശതമാനം വോട്ടുകൾ നേടിയാണ് ബിജെപി അധികാരത്തിൽ വന്നത്. ബാക്കിയുള്ള 69 ശതമാനം പേർ അദ്ദേഹത്തിനെതിരായിരുന്നു. നരേന്ദ്ര മോദി അഹങ്കാരിയാകരുത്. കഴിഞ്ഞ മാസം ബംഗളൂരുവിൽ ഇന്ത്യൻ സഖ്യകക്ഷികൾ യോഗം ചേർന്നപ്പോൾ എൻഡിഎ ഭയപ്പെട്ടിരുന്നു,’ അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.
അമേരിക്കയിലെ ഫ്ലോറിഡയിൽ വെടിവെപ്പ്: അക്രമിയടക്കം നാലു പേർ മരിച്ചു
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50% വോട്ടുകൾ നേടി അധികാരത്തിലെത്താൻ ശ്രമിക്കുന്നു എന്ന എൻഡിഎയുടെ അവകാശ വാദത്തെ ഗെഹ്ലോട്ട് തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഒരിക്കലും അത് നേടാനാവില്ലെന്നും മോദി ജനപ്രീതിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് അത് സാധിച്ചില്ലെന്നും അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.
Post Your Comments