ThiruvananthapuramLatest News

ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് നടന്ന സംഭവത്തിൽ വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. പകൽ 11 മണിയോടെ ബെൻസിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ജോബിനുമായി ഉണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭ്യമായ വിവരം.

നാലുമാസമായി ഭർത്താവ് ജോബിനൊപ്പം വാടകവീട്ടിലായിരുന്നു യുവതിയുടെ താമസം. ഞായറാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് ബെൻസി ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് കൂട്ടാക്കിയില്ല. തുടർന്നുണ്ടായ തർക്കങ്ങൾക്കൊടുവിൽ ബെൻസി വീടിനുള്ളിൽ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു. ജോബിൻ നാട്ടുകാരെ കൂട്ടി വാതിൽ പൊളിച്ച് അകത്ത് കയറിയെങ്കിലും ബെൻസിയെ രക്ഷിക്കാനായില്ല. ആര്യനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button