KeralaLatest NewsNews

ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനുണ്ടോ: ഇക്കാര്യം ശ്രദ്ധിക്കണേ

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്. കേന്ദ്ര മോട്ടോർ വാഹന ചട്ടം 2 (u) വിലാണ് ബാറ്ററി ഓപ്പറേറ്റഡ് ടൂ വീലറുകളുടെ നിർവ്വചനം പറയുന്നത്. താഴെ പറയുന്ന കാര്യങ്ങൾ ഏതെങ്കിലും അംഗീകൃത ടെസ്റ്റിംഗ് ഏജൻസികൾ പരിശോധിച്ച് സർട്ടിഫൈ ചെയ്തവ ആണെങ്കിൽ അത്തരം ടൂ വീലറുകളെ ഒരു മോട്ടോർ വാഹനമായി കണക്കാക്കില്ല. അത്തരം ടൂ വീലറുകൾക്ക് റജിസ്‌ട്രേഷനും ആവശ്യമില്ല.

Read Also: ചന്ദ്രയാൻ 3: ചിലവ് 615 കോടി, നേടിയത് ഏകദേശം 31,000 കോടി ! എങ്ങനെയെന്ന് അറിയാമോ?

ടൂ വീലറിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവർ 0.25kw (250 w) താഴെ ആണെങ്കിൽ, ടൂ വീലറിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 km ൽ താഴെ ആണെങ്കിൽ, ബാറ്ററിയുടെ ഭാരം ഒഴികെ വാഹനത്തിന്റെ ഭാരം 60 kg ൽ താഴെ ആണെങ്കിൽ റജിസ്‌ട്രേഷൻ ആവശ്യമില്ല.

ചില വാഹന വിൽപ്പനക്കാർ ഉപഭോക്താക്കളെ റജിസ്‌ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത ഇലക്ട്രിക് സ്‌കൂട്ടർ എന്ന് വിശ്വസിപ്പിച്ച് മോട്ടോർ പവർ കൂട്ടിയും (0.25 kw ൽ കൂടുതൽ ) , പരമാവധി വേഗത വർദ്ധിപ്പിച്ചും (25kmph ൽ കൂടുതൽ) വില്പന നടത്തുന്നു. ഇത്തരം വിൽപ്പന മോട്ടോർ വാഹന നിയമത്തിനും ചട്ടത്തിനും വിരുദ്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

Read Also: ഓണം ആഘോഷിക്കാൻ സർക്കാർ 18,000 കോടി ചെലവിട്ടു, പൊളിവചനം പ്രചരിപ്പിച്ചവരെ തിരിച്ചറിയണം: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button