ചെന്നൈ: അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കി എന്ന് അറിയിച്ചുകൊണ്ടുള്ള ബാനര്‍ തമിഴ്‌നാട്ടിലെ പഴനി ക്ഷേത്രത്തില്‍ വീണ്ടും പുനഃസ്ഥാപിച്ചു. ബാനര്‍ പുനഃസ്ഥാപിക്കാന്‍ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം, ബാനര്‍ ഒഴിവാക്കണമെന്ന അവശ്യവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോര്‍ഡ് ആദ്യം നീക്കിയത്. അതിന് പിന്നാലെ മറ്റൊരു വിഭാഗത്തിന്റെ ആളുകള്‍ ക്ഷേത്രത്തിലേക്ക് കടക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ഉന്നയിക്കുകയും ചെയ്തിരുന്നു.
Read Also: സംസ്ഥാനത്ത് ചൂട് ഉയരുന്നു: പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
തുടര്‍ന്നാണ് വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്നത്. മദ്രാസ് ഹൈക്കോടതി തല്‍സ്ഥിതി തുടരാനുള്ള നിര്‍ദ്ദേശം ദേവസം വകുപ്പിന് നല്‍കി. ഇടക്കാല ഉത്തരവ് നല്‍കിയതിന് ശേഷം കേസ് നാളെ വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിക്കും. വിവാദം മുറുകുന്നതിനിടെ സിപിഎം തമിഴ്‌നാട് ഘടകം ബാനര്‍ പുനഃസ്ഥാപിക്കരുത് എന്ന ആവശ്യവുമായി മുന്നോട്ട് വന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകള്‍ സന്ദര്‍ശനം നടത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും വളരെയധികം സാമുദായിക സൗഹൃദം പുലര്‍ത്തുന്ന ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള വിലക്കുകള്‍ വേണ്ടെന്നും തമിഴ്‌നാട് സിപിഎം പ്രസ്താവിച്ചു.
Post Your Comments