Latest NewsKeralaNews

മാവോയിസ്റ്റ് സാന്നിധ്യം : ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും

വയനാട്: വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ ഇന്നലെ രാത്രി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തി മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചതായി കണ്ടെത്തി. തമിഴ് ഭാഷയിൽ എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്.

Also read : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു

തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നു ആഹ്വാനം ചെയ്തിരിക്കുന്നു.സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് തെരച്ചിൽ തുടങ്ങി. ഈ പ്രദേശങ്ങളില്‍ നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ലഘുലേഖകള്‍ നല്‍കുകയും വീടുകളിലെത്തുകയും ചെയ്യാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button