കൊച്ചി: ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിങ്ങുകള്‍/കൊടികള്‍ എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായി (എറണാകുളം, തൃശൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലെ നഗരസഭകള്‍/കോര്‍പ്പറേഷനുകള്‍) നഗരകാര്യ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി. പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നതിനായി നോഡല്‍ ഓഫീസറുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. പേര് റ്റി.ആര്‍.റാം മോഹന്‍ റോയ്, ഔദേ്യാഗികവിലാസം സീനിയര്‍ സൂപ്രണ്ട്, നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടര്‍-ഇന്‍ചാര്‍ജ്ജ്, കൊച്ചി ഓഫീസ് ഫോണ്‍ 0484-2361707, മൊബൈല്‍ 989513767
Post Your Comments