ജനപ്രീതി നേടിയെടുക്കാനും, സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കാനും ഓരോ അപ്ഡേറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പിൽ പുതിയ ഫീച്ചർ വികസിപ്പിക്കുന്ന പണിപ്പുരയിലാണ് വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ഹിസ്റ്ററി ഷെയറിംഗ് ഫീച്ചറാണ് പുതുതായി ഉപഭോക്താക്കളിലേക്ക് എത്തുക. ഈ ഫീച്ചർ അനുസരിച്ച്, ഗ്രൂപ്പിൽ പുതുതായി അംഗമാകുന്നവർക്ക് കഴിഞ്ഞ മണിക്കൂറുകളിൽ ഗ്രൂപ്പിൽ ഷെയർ ചെയ്ത സന്ദേശങ്ങൾ ഏതൊക്കെയെന്ന് അറിയാൻ സാധിക്കും.
ഗ്രൂപ്പിൽ അംഗമാകുന്നതിന് 24 മണിക്കൂർ മുൻപുള്ള പഴയ സന്ദേശങ്ങളാണ് പുതിയ ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുക. ഇവ ഓട്ടോമാറ്റിക്കായി ഷെയർ ചെയ്യുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്മാർക്ക് പുതിയ അംഗങ്ങൾ പഴയ സന്ദേശങ്ങൾ കാണണോ, വേണ്ടയോ എന്ന് തീരുമാനിക്കാനാകും. ദീർഘ നാളുകളായി ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചർ കൂടിയാണ് ഹിസ്റ്ററി ഷെയറിംഗ്. അധികം വൈകാതെ തന്നെ പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്.
Also Read: എന്താണ് ‘മാസ്റ്റര്‍ഡേറ്റിംഗ്’, സോഷ്യല്‍ മീഡിയ കീഴടക്കുന്ന ഒരു പുതിയ ഡേറ്റിംഗ് ട്രെന്‍ഡ്
Post Your Comments