സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ വൈറല്‍ ട്രെന്‍ഡുകള്‍ ഇപ്പോഴും രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ അത്തരമൊരു പ്രവണതയാണ് ‘മാസ്റ്റര്‍ഡേറ്റിംഗ്’. നിങ്ങളെതന്നെ ഒരു ഡേറ്റിന് കൊണ്ടുപോകുന്നതാണ് സംഭവം.
Read Also: കേരളത്തിലെ വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നു, വോഡഫോൺ- ഐഡിയ വീണ്ടും പ്രതിസന്ധിയിൽ
സംഗതി തരംഗമായതോടെ ഒറ്റയ്ക്ക് കോഫി ഷോപ്പിലിരിക്കുന്നതിന്റെയും ബാര്‍, മ്യൂസിയം, പാര്‍ക്ക് എന്നുവേണ്ട ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ സമയം ചിലവിടുന്നതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
വേറാരെയും ഒപ്പം ചേര്‍ക്കാതെ അവരവര്‍ക്കായി കുറച്ച് സമയം മാറ്റിവയ്ക്കുന്നതാണ് സംഭവം. ചിലര്‍ സ്വന്തമായി സമ്മാനങ്ങള്‍ വാങ്ങിയും ഈ ദിവസം ആഘോഷമാക്കും. സ്വയം സ്നേഹിക്കുക എന്ന ആശയമാണ് ഈ ട്രെന്‍ഡിലൂടെ കൈമാറുന്നത്. നിങ്ങള്‍ എന്താണെന്നും എന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടങ്ങള്‍, ഒറ്റയ്ക്കായിരിക്കുന്ന നിമിഷങ്ങളെ എങ്ങനെ വിനിയോഗിക്കും തുടങ്ങിയ കാര്യങ്ങളൊക്കെ മനസ്സിലാക്കി സ്വയം തിരിച്ചറിയാനുള്ള സമയമായിരിക്കും മാസ്റ്റര്‍ഡേറ്റിങ്ങ് സമ്മാനിക്കുന്നത്.
ആഴ്ചയില്‍ ഒരിക്കലെങ്കിലും മാസ്റ്റര്‍ഡേറ്റിങ്ങിനായി സമയം കണ്ടെത്തണമെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ മാസ്റ്റര്‍ഡേറ്റിങ് അവസരമൊരുക്കും. നിങ്ങളുടെതന്നെ ഇഷ്ടങ്ങളെ കണ്ടെത്താന്‍ ഇത് സഹായിക്കും.
Post Your Comments