മൂന്നാറില്‍ 12 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.അപകടനില തരണം ചെയ്ത പെണ്‍കുട്ടിയെ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്നുദിവസം മുമ്പാണ് ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. കുട്ടി ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായി എന്ന് ഉറപ്പായി.
വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അയല്‍വാസിയായ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തൊട്ടടുത്ത വിജനമായ പ്രദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം പുറത്തിറഞ്ഞതോടെ ഒളിവില്‍ പോയ യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.
Post Your Comments