MalappuramLatest NewsKeralaNattuvarthaNews

‘ഇത് പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ്, അവസാനം വരെ തുടരും’: ഷാജൻ സ്‌കറിയ

മലപ്പുറം: പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും തന്‍റെ അറസ്റ്റ് അന്യായമാണെന്നും മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്‌കറിയ. പൊലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും നിലമ്പൂരിൽ നിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഷാജൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ഇത് അന്യായമാണ്. എന്നെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടുണ്ട്. എന്നിട്ടും എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയാണ്. എനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണിത്. പിണറായി വിജയന്റെ കാലത്തേ ഇങ്ങനെയൊക്കെ നടക്കൂ. അടിമകളായി മാറിയിരിക്കുകയാണ് പൊലീസുകാർ. പാവങ്ങൾ എന്തു ചെയ്യും. പൊലീസിനോടു സംസാരിക്കുമ്പോൾ സങ്കടം തോന്നും. ഇത് പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ്. അവസാനം വരെ ഈ പോരാട്ടം തുടരും,’ ഷാജൻ സ്‌കറിയ വ്യക്തമാക്കി.

‘ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക’: അച്ചു ഉമ്മൻ

മതവിദ്വേഷക്കേസിൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ച രാവിലെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷാജൻ സ്‌കറിയയെ തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസിൽ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതിന് പിന്നാലെ, ഷാജനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button