Latest NewsNewsLife StyleFood & Cookery

തേങ്ങ നേര്‍പ്പകുതിയായി പൊട്ടാനും ചിരകി വെച്ച തേങ്ങ കേടാകാതിരിക്കാനും ഇതാ ചില ടിപ്സ് !

ഒരു മുഴുവൻ തേങ്ങ നമുക്ക് പലപ്പോഴും ഒരു ദിവസം കൊണ്ട് തീർക്കാൻ കഴിയാറില്ല. തേങ്ങ ഇട്ട് വെയ്ക്കുന്ന കറികൾ ഉണ്ടാക്കിയില്ലെങ്കിൽ ആ മുറിത്തേങ്ങ രണ്ട് ദിവസം കഴിയുമ്പോൾ കേടായി പോവുകയും ചെയ്യും. തേങ്ങ പൊളിച്ച ശേഷം പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടാറില്ലേ. ചിലപ്പോള്‍ തേങ്ങയ്ക്ക് നിറ വ്യത്യാസമുണ്ടാവാനും അഴുകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ഒട്ടേറെ ചെറുവിദ്യകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുറിച്ചുവെയ്ക്കുന്ന തേങ്ങയില്‍ അല്‍പ്പം ഉപ്പോ വിനാഗിരി പുരട്ടിവെയ്ക്കൂ. തേങ്ങ കേടാകില്ല.

തേങ്ങ തണുത്തവെള്ളത്തില്‍ ഇട്ടുവെച്ചാ‍ല്‍ ചീത്തയാവില്ല. കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് ഇളകിപ്പോകാതിരിക്കാനും വെള്ളത്തിലിട്ടുവെയ്ക്കുന്നത് നല്ലതാണ്. അങ്ങനെ പൊട്ടിച്ചാല്‍ തേങ്ങ നേര്‍പ്പകുതിയായി പൊട്ടിവരും.

കറിക്ക് തേങ്ങ പിഴിയുമ്പോള്‍ അല്‍പ്പം ഉപ്പുകൂടി ചേര്‍ത്താല്‍ നല്ലവണ്ണം പാല്‍ വേര്‍പെട്ട് കിട്ടും.

തേങ്ങ ആവശ്യം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചാല്‍ തേങ്ങയുടെ നിറം മാറില്ല.

തേങ്ങ പൊട്ടിച്ചാല്‍ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിയാണ് ആദ്യം കേടാകുന്നത്. തേങ്ങ പൊതിക്കുമ്പോള്‍ കണ്ണിനു മുകളില്‍ അല്‍പ്പം ചകിരിനിര്‍ത്തി മാത്രം പൊതിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button