KeralaLatest NewsNews

ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം: വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഇനി മുതല്‍ ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം. തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് ഭക്തര്‍ക്ക് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ നീക്കിയത്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. മകരവിളക്ക് കഴിയുന്നത് വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

Read Also: അഞ്ചാമത്തെ വയസിൽ ഉപ്പ ഉപേക്ഷിച്ചു പോയി, 12 ലക്ഷം രൂപയുടെ കടം പിഞ്ചു മകൻ ഒറ്റക്ക് തീർത്തു: കേശുവിനെക്കുറിച്ച് ഉമ്മ

നേരത്തെ ഇത്തരത്തില്‍ ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ കയറാനുള്ള അനുമതി ഉണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചായിരുന്നു ക്യാബിനില്‍ തേങ്ങ അനുവദിക്കാതിരുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ അസൗകര്യം കണക്കിലെടുത്ത് നിയന്ത്രണത്തില്‍ ഇളവ് വരുത്തുകയായിരുന്നു. അതേസമയം വിശദമായ പരിശോധനകള്‍ നടത്തിയതിന് ശേഷമായിരിക്കും ഇരുമുടികെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കുക എന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button