കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ട് ഇന്നു മുതൽ. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇന്നു മുതൽ സെപ്റ്റംബർ 2 വരെ സ്വന്തം വീടുകളിൽ വോട്ട് ചെയ്യാം. അസന്നിഹിത വോട്ടിനായി അപേക്ഷ നൽകിയവരുടെ വീടുകളിൽ പ്രത്യേക പോളിങ് സംഘം സന്ദർശിക്കും. ഈ അവസരത്തിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് പിന്നീട് വോട്ട് ചെയ്യാൻ കഴിയില്ല.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ കാൻഡിഡേറ്റ് സെറ്റിങ്ങിന് വെള്ളിയാഴ്ച തുടക്കമായി. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് സെറ്റിങ് നടക്കുക. ബസേലിയസ് കോളജിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ കേന്ദ്ര നിരീക്ഷകന്റെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് കാൻഡിഡേറ്റ് സെറ്റിങ് നടത്തുന്നത്.
പുതുപ്പള്ളി; തിരഞ്ഞെടുപ്പ് ചരിത്രം, വിജയത്തുടക്കം കോൺഗ്രസിന്
വരണാധികാരിക്കാണ് ചുമതല. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് സീൽ ചെയ്യും. വോട്ടു ചെയ്യുമ്പോൾ സ്ലിപ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവിപാറ്റ് യന്ത്രങ്ങൾ ബാറ്ററി ഇട്ട് സജ്ജമാക്കും.
Post Your Comments