
കണ്ണൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൂറ്റൻ വിജയം വരിച്ചപ്പോൾ എൽഡിഎഫിന്റെ തോൽവിക്ക് ബിജെപിയെ പഴിച്ച് ഇ പി ജയരാജൻ. പുതുപ്പള്ളിയിൽ ബിജെപിയുടെ പെട്ടി കാലിയാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അവരുടെ വോട്ട് എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
ഇടതുപക്ഷത്തിന്റെ വോട്ട് ജെയ്‌ക് സി.തോമസിനു തന്നെ ലഭിച്ചിട്ടുണ്ടെന്നും ജയരാജൻ അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർഥി ജെയ്ക് എന്നിവർക്കു പിന്നാലെയാണ്, ബിജെപി യുഡിഎഫിനു വോട്ടു മറിച്ചെന്ന ജയരാജന്റെ ആരോപണം.
Post Your Comments