ഏഥൻസ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ഗ്രീസ്. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്. ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയാണ് നരേന്ദ്രമോദിക്ക് ബഹുമതി നൽകി ആദരിച്ചത്. തനിക്ക് ലഭിച്ച ബഹുമതി ഗ്രീസിലെ ജനങ്ങൾ ഇന്ത്യയോട് പുലർത്തുന്ന ബഹുമാനത്തിന് സൂചകമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഗ്രീക്ക് പ്രധാനമന്ത്രി മിത്സോതാകിസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഏഥൻസിൽ വച്ചാണ് പ്രതിനിധി തല ചർച്ചകൾ നടന്നത്. ഇന്ത്യയും ഗ്രീസും ഭൗമരാഷ്ട്രീയ, പ്രാദേശിക വിഷയങ്ങളിൽ നല്ല സഹകരണമാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. പ്രതിരോധം, സുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
Read Also: ഗതാഗത നിയമലംഘനങ്ങളുടെ പിഴ എങ്ങനെ അടയ്ക്കാം: നടപടിക്രമങ്ങൾ വ്യക്തമാക്കി പോലീസ്
Post Your Comments