ചന്ദ്രയാൻ -3 ദൗത്യത്തിലൂടെ ഇന്ത്യ ചരിത്രപരമായ ചന്ദ്രനിലിറങ്ങൽ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടരുന്നു. ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി. ഈ നേട്ടത്തിന് നിരവധി അഭിനന്ദങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായതിനു പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നും അഭിനന്ദനം എത്തി. ഇമ്രാൻ ഖാൻ സർക്കാരിൽ മന്ത്രിയായിരുന്ന ഫവാദ് ചൗധരി ഉൾപ്പെടെയുള്ളവരാണ് ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചത്.
പാകിസ്ഥാൻ പൗരന്മാരുടെ പ്രതികരണങ്ങൾ വളരെ രസകരമായിരുന്നു. തങ്ങൾ ഇപ്പോൾ തന്നെ ജീവിക്കുന്നത് ചന്ദ്രനിലാണെന്ന് ഇവർ പറയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. പാകിസ്ഥാൻ യൂട്യൂബർ സൊഹൈബ് ചൗധരിയാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. വൈറൽ വീഡിയോയിൽ, ഒരു പാകിസ്ഥാൻ പൗരൻ തങ്ങൾ ഇതിനകം ചന്ദ്രനിൽ ആണ് താമസിക്കുന്നതെന്ന് ചിരിയോടെ പറഞ്ഞു. പാകിസ്ഥാനിലെ ജീവിത സാഹചര്യങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ഇയാൾ സംസാരിച്ചത്.
‘ഞങ്ങൾ ഇപ്പോൾ തന്നെ ജീവിക്കുന്നത് ചന്ദ്രനിലാണ്. ചന്ദ്രനും പാകിസ്ഥാനും വെള്ളം, വാതകം, വൈദ്യുതി തുടങ്ങിയ അവശ്യവസ്തുക്കളുടെ അഭാവം ഉണ്ടായിരുന്നു. ഈ ഉല്ലാസകരമായ താരതമ്യത്തിലൂടെ, സമാനമായ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പാകിസ്ഥാനികൾ യഥാർത്ഥത്തിൽ ചന്ദ്രനിലേക്ക് പോകേണ്ടതില്ല, കാരണം ചന്ദ്രനിൽ ഞങ്ങളുടെ വീട്ടിലെ സാഹചര്യങ്ങൾ പോലെ തന്നെയാണ്’, യുവാവ് പറഞ്ഞു.
വീഡിയോ കാണാം:
Meanwhile, the Sense of Humor of Pakistani People are always top class. This on Chandrayaan pic.twitter.com/Y127YPeyIv
— Joy (@Joydas) August 23, 2023
Post Your Comments