
കണ്ണൂർ: കണ്ണൂരിൽ കുഴൽപ്പണ വേട്ട. മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും പെരിങ്ങത്തൂരിൽ നിന്നാണ് കുഴൽപ്പണം പിടികൂടിയത്.
മഹാരാഷ്ട്ര സ്വദേശി അനിൽ കദം എന്നയാളാണ് മുപ്പത്തിയൊന്നു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുമായി എക്സൈസിന്റെ പിടിയിലായത്. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഷിബു കെ സി, അനിൽകുമാർ പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷാൻ ടി കെ, വിഷ്ണു ആർ എസ്, എക്‌സൈസ് ഡ്രൈവർ സോൾദേവ് പി എന്നിവർ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: ‘കീഴടങ്ങൽ ആണിത്, മോദിയുടെ സ്വകാര്യസ്വത്തല്ല’: ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ ഒവൈസി
Post Your Comments