Latest NewsKeralaNews

‘മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് എ.സി മൊയ്തീന്‍’; മൊയ്തീനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീനെ പിന്തുണച്ച് സിപിഎം. ഇ ഡിയുടേത് റെയ്ഡ് മാമാങ്കം. ‘റെയ്ഡ് നടത്തി രാഷ്ട്രീയം കളിക്കുന്നു. അന്വേഷണം നേരത്തെ പൂര്‍ത്തീകരിച്ചതാണ്. സംശയമുനയില്‍ നിര്‍ത്താനാണ് ശ്രമം. കരുവന്നൂര്‍ കേസ് നേരത്തെ അന്വേഷിച്ച് പൂര്‍ത്തിയാക്കിയതാണ്. ഒരു പരാമര്‍ശവും മൊയ്തീനെതിരെ ഇല്ല, മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ആളാണ് അദ്ദേഹം’, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

read also: ‘ഇതിലും ഭേദം മരണം’: പേമാരിയും മണ്ണിടിച്ചിലും ഷിംലയില്‍ വിതച്ചത് തീരാദുരിതം, കണ്ണീരോടെ ജനം

‘എന്താണ് എസി മൊയ്തീനില്‍ നിന്ന് പിടിച്ചെടുത്തത് ?എന്തോ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു.ഇഡിയെ ഉപയോഗിച്ച് വായടപ്പിക്കാനാണ് ശ്രമം. മാധ്യമങ്ങളുടേത് കള്ളപ്രചാരണം. വീണാ വിജയന്‍ നികുതി അടച്ചിട്ടുണ്ട് അതൊന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പായപ്പോള്‍ കള്ള പ്രചാരണങ്ങളുടെ ചാകരയാണ്. കേന്ദ്ര ഏജന്‍സികളെ കൂട്ട് പിടിച്ച് വ്യാപക പ്രചാരണം നടക്കുന്നു. യുഡിഎഫ് ആദ്യം കരുതിയ പോലെ മത്സരം പോലും ഇല്ലാതെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് പോകില്ല. ജെയ്ക് കഴിഞ്ഞ തവണത്തേക്കാള്‍ കുറെ കൂടി മികച്ച നിലയില്‍ മത്സര രംഗത്തുണ്ട്.പുതുപ്പള്ളിയില്‍ നടക്കുന്നത് വികസന സംവാദമാണ്’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button