ThiruvananthapuramKeralaNattuvarthaLatest NewsNews

നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേർക്ക്, പകുതി വിളമ്പിയപ്പോൾ തീർന്നു: പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി

തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യ കഴിക്കാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഭക്ഷണം കിട്ടിയില്ല. തുടർന്ന്, 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. 1300 പേർക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാൽ 800 പേർക്ക് മാത്രമാണ് വിളമ്പാൻ സാധിച്ചത്.

1300 പേർക്ക് സദ്യ നൽകാനാണ് ക്വട്ടേഷൻ കൊടുത്തത്. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജൻസിക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. 400 പേർക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയിൽ എല്ലാവർക്കും സദ്യ ലഭിച്ചു.

ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു: പ്രിൻസിപ്പലിന് സസ്പെന്‍ഷന്‍ 

എന്നാൽ, രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോൾ തീർന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറും സംഘവും സദ്യ കഴിക്കാൻ എത്തിയത്. ഇവർക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. ഇതോടെ, പായസവും പഴവും കഴിച്ച് സ്പീക്കറും സംഘവും മടങ്ങുകയായിരുന്നു.

നിയമസഭാ ജീവനക്കാർക്കും വാച്ച് ആൻഡ് വാർഡിനും കരാർ ജീവനക്കാർക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മുൻ കാലങ്ങളിൽ ജീവനക്കാർ പിരിവെടുത്താണ് നിയമസഭയിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തവണ സർക്കാർ ചെലവിൽ നടത്താൻ സ്പീക്കർ തീരുമാനിക്കുകയായിരുന്നു. ഓണസദ്യ തികയാതെ വന്നതിനെക്കുറിച്ച് പരിശോധിക്കാൻ സ്പീക്കർ നിർദേശം നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button