KeralaLatest NewsNews

ഇസ്‌ളാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കും; എം സ്വരാജ്

കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നരേന്ദ്രമോദി സർക്കാരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ഇന്ന് കാണുന്ന വിധത്തില്‍ രാജ്യം നിലനില്‍ക്കുമോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് സ്വരാജ് ആരോപിക്കുന്നു. മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളന ഭാഗമായി ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ളാം മതത്തിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തില്‍ വന്നാല്‍ അതിനെയും എതിര്‍ക്കാന്‍ മടികാണിക്കില്ലെന്നും സ്വരാജ് പറഞ്ഞു. സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദമായ ‘മിത്ത്’ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു സ്വരാജ്. മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തില്‍ തിരുകികയറ്റുന്നതിനെയാണ് സ്പീക്കര്‍ എം എം ഷംസീര്‍ എതിര്‍ത്തതെന്ന് വ്യക്തമാക്കിയ സ്വരാജ്, സ്പീക്കറുടെ പ്രസംഗം വികലമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും ചൂണ്ടിക്കാട്ടി. ഷംസീര്‍ സ്വന്തം മതത്തിലെ മിത്തുകളെക്കുറിച്ച് സംസാരിക്കുന്നില്ലന്ന് വരെ ചിലര്‍ പറഞ്ഞു. എന്നാല്‍, ഇസ്‌ലാമിലെയും ക്രിസ്തുമതത്തിലെയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്നാണ് സ്വരാജ് പറയുന്നത്.

അതേസമയം, അതേസമയം മിത്ത് വിവാദത്തിൽ താൻ വേടയാടപ്പെട്ടുവെന്ന് ഇന്ന് സ്പീക്കർ എ എൻ ഷംസീർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് താൻ പരാമർശം നടത്തിയതെന്നും എന്നാൽ ക്രൂരമായി താൻ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് നിന്നും ശാസ്ത്രത്തെ പ്രെമോട്ട് ചെയ്യണമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക്. കേരളത്തിൽ വീണ്ടും ഒരു നവോത്ഥാന പ്രസ്ഥാനം ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button