തിരുവനന്തപുരം: ഓണക്കാലത്ത് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് പിടിയില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന് (73) ആണ് ചിറയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്.
നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് ശശിധരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. കോട പൊലീസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയില്‍ ഹാജരാക്കും.
രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റു ചാരായം പിടികൂടിയതിന് എക്സൈസ് കേസെടുത്തിരുന്നു.
Post Your Comments