KeralaLatest NewsNews

ഭാര്യയുമായുള്ള തർക്കം: മദ്യലഹരിയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ആയിരുന്നു സംഭവം.

ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കുടുംബത്തിന് പരാതിയില്ലെന്നാണ് പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button