KeralaLatest NewsNews

വിവാഹ തലേന്ന് വരന്റെ വീട്ടില്‍ കാമുകിയും സംഘവും നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കള്‍ക്കും പരിക്ക്,വിവാഹം മുടങ്ങി

മലപ്പുറം:വിവാഹ തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയും സംഘവും എത്തി നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്ക്. മലപ്പുറത്താണ് സംഭവം നടന്നത്. വരന്‍ മറ്റൊരു യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും നിരവധി വര്‍ഷത്തെ പ്രണയം ഒളിപ്പിച്ചുവച്ച് മറ്റൊരു വിവാഹത്തിന് തയ്യാറായെന്നും ആരോപിച്ചാണ് യുവാവിന്റെ മുന്‍ കാമുകിയും ബന്ധുക്കളും വരന്റെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. കാമുകിയുടെയും സംഘത്തിന്റെയും അതിക്രമത്തില്‍ വരനും വരന്റെ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്

ചങ്ങരംകുളത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്വദേശിയായ യുവാവിന്റെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. വിവാഹ തലേന്ന് വീട്ടില്‍ വിവാഹ പാര്‍ട്ടി നടക്കുന്നതിന് ഇടയിലാണ് മുന്‍ കാമുകിയും സംഘവും എത്തിയത്. വാക്കു തര്‍ക്കത്തിനൊടുവില്‍ കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചങ്ങരംകുളം മാന്തടം സ്വദേശിയായ  യുവാവ് തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വിവാഹ വീട്ടില്‍ എത്തിയ സംഘം ആരോപിച്ചു. ഒരു കാരണവശാലും നാളത്തെ വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്ന് തന്നെ കാമുകിയും സംഘവും വ്യക്തമാക്കി. തുടര്‍ന്നാണ് കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കാമുകിയുടെ കൂടെയെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ വിവാഹ വീട്ടില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വരന്‍ അക്രമം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. കണ്ടാല്‍ അറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് പരാതി. മുന്‍ കാമുകിയെയും യുവാവ് പരാതിയില്‍ പ്രതിയാക്കിയിട്ടുണ്ട്.

യുവാവിന്റെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടെ വിവാഹ വീട്ടിലെ അതിക്രമം വാര്‍ത്തയായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button