ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ

കാസർഗോഡ് ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയൽ സ്വദേശി കെ.വി.സുധാകരൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്

കാസർഗോഡ്: ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ സി.അരുൺ, വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയൽ സ്വദേശി കെ.വി.സുധാകരൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.

Read Also : വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ഏറ്റവും മികച്ച വിജയം ആശംസിക്കുന്നു: പ്രഗ്നാനന്ദയ്ക്ക് അഭിനന്ദവുമായി പ്രധാനമന്ത്രി

കൈക്കൂലിയായി 3000 രൂപ വാങ്ങുന്നതിനിടെയാണ് ഇരുവരെയും വിജിലൻസ് പിടികൂടിയത്. ലീഗൽ ഹയർ സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥലത്തിന്റെ തണ്ടപ്പേരും അനുവദിച്ച് നൽകുന്നതിന് വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് പരാതിക്കാരൻ കാസർഗോഡ് വിജിലൻസ് ‍ഡിവൈഎസ്പിക്കു പരാതി നൽകിയത്.

Share
Leave a Comment